തിരുവല്ല: എന്‍ഡിഎ സ്ഥാനാര്‍ഥി അനൂപ് ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ പര്യടനം നടന്നു.
കോലത്ത് മലയില്‍നിന്ന് ആരംഭിച്ച തുറന്ന വാഹനറാലി ആഞ്ഞിലിത്താനം, തോട്ടപ്പടി, മാന്താനം, ഇളപ്പുങ്കല്‍, വള്ളിക്കാട്, കുന്നന്താനം, പ്രാവിന്കൂട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മഠത്തില്ക്കാവില് സമാപിച്ചു. തിരുവല്ലയില്‍ ജനങ്ങളുടെ ശക്തമായ പിന്തുണയോടെ മാറ്റം സാക്ഷാത്കരിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് അനൂപ് ആന്റണി പറഞ്ഞു. വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു.